പള്ളിക്കത്തോട്ടിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടത് വലുത് അവിശുദ്ധ കൂട്ട് കെട്ട് പരസ്യമായെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. മുന്‍പ് രഹസ്യമായിരുന്ന ബന്ധമാണ് തിരഞ്ഞെടുപ്പോടെ പരസ്യമായിരിക്കുന്നത്.

കേരളത്തില്‍ ഭരണ പ്രതിപക്ഷത്തിരിക്കുന്ന ഇവര്‍ പള്ളിക്കത്തോട്ടില്‍ പരസ്പരം കൈകോര്‍ത്ത് ജനങ്ങളെ വിഢികളാക്കുകയാണ്.ബി.ജെ.പി പഞ്ചായത്തംഗങ്ങളുടെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവില്‍ ഭരണ സമിതി നടത്തി വരുന്നത്. ബി.ജെ.പിയെ പള്ളിക്കത്തോട്ടില്‍ ഒറ്റക്ക് നേരിടാന്‍ കഴിയില്ലെന്നു ള്ളതിന്റെ തെളിവാണ് ഈ കൂട്ടുകെട്ട്.