മലയോര മേഖലക്ക് അഭിമാനം പകര്‍ന്ന് ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ പാ സായ രണ്ട് പേര്‍ക്ക് മജിസ്‌ട്രേറ്റ് നിയമനം… 

സര്‍ക്കാര്‍ പട്ടികയ്ക്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ തോടെയാണ് ഇവരുടെ നിയമനം സാധുവായത്. മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനിയായ അഡ്വ. സുമി പുളിന്താനത്തിനും കാഞ്ഞിരപള്ളി കുറുവാ മുഴി സ്വദേശിയായ അഡ്വ ആഷിക്ക് ഷാജഹാനുമാണ് മജിസ്‌ട്രേറ്റുമാരായി നിയമനം ലഭിച്ചിരിക്കുന്നത്.സുമി 2010ലും ആഷിക്ക് 2016ലുമാണ് എന്റോ ള്‍ ചെയ്തത്.

സുമി തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്നുമാണ് പഠനം പൂര്‍ത്തിയാക്കിയ ശേ ഷം കാഞ്ഞിരപ്പള്ളി കോടതിയിലെ അഡ്വ ജോളി ജയിംസിനൊ പ്പമായിരുന്നു പ്രാക്ടീസ്. പുലിക്കുന്ന് ഗവ.ട്രൈബല്‍ എല്‍.പി.എസിലും മു രിക്കുംവയല്‍ ഗവ.വൊക്കേഷണല്‍ ഹ യര്‍ സെക്കണ്ടറിയിലും വെണ്‍കുറി ഞ്ഞി എസ്.എന്‍.ഡി.പി ഹയര്‍ സെക്കണ്ടറിയിലും എസ്.വിആര്‍.എന്‍. എസ്.എസിലുമായിട്ടാണ് പഠനം പൂര്‍ത്തിയാക്കിയത്.സ്‌കൂള്‍ ഓഫ് ഇന്‍ ഡ്യന്‍ ലീഗല്‍ തോട്ടില്‍ നിന്നും പോസ്റ്റ് ഗ്രാജുവേഷനായ എല്‍.എല്‍.എമ്മിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു സുമി.

പുലിക്കുന്ന് സ്വദേശിയായ സുരേന്ദന്റെയും ഉഷയുടെയും മകളാണ് മജി സ്ട്രറ്റയ സുമി . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനായ ഡോ.ആര്‍ രാഗേഷാ ണ് ഭര്‍ത്താവ്. മകന്‍ ഉത്കർഷ്.

ആഷിക്ക് ഷാജഹാന്‍ എം.ജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്‍ ഡ്യന്‍ ലീഗല്‍ തോട്ടില്‍ നിന്നുമാണ് വക്കീല്‍ പഠനം പൂര്‍ത്തിയാക്കിയത്. കോട്ടയം ബാറിലെ അഭിഭാഷ കനായ സന്തോഷ് കണ്ടന്‍ചിറക്കൊപ്പമായി രുന്നു പ്രാക്ടീസ്. മുണ്ടക്കയം കണ്ണിമല സെ ന്റ് ജയിംസ് യു.പി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ കണ്ണിമല, സെന്റ് ഡോമിനി ക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായിരുന്നു വിദ്യാ ഭ്യാസം.കര്‍ഷകനായ ഷാജി ജബ്ബാറിന്റെയും അന്‍സല്‍ന ഷാജിയുടെയും മകനാണ് ആഷിക്ക്. സഹോദരന്‍ ആബിദ് ഷാജഹാന്‍.

എറണാകുളം ജുഡീഷ്യല്‍ ട്രെയിനിങ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷമേ ഇവരു ടെ നിയമനം ആവുകയുള്ളു.