അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിക്ക് സമീപം താമസിക്കുന്ന അ‌ന്യസംസ്ഥാന തൊഴിലാളികളെയാണ് വാടക ലഭിച്ചില്ലെന്ന കാരണത്താല്‍ ഇറക്കിവിടാന്‍ കെട്ടിടയുടമ ശ്രമിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി ബന്ധം ഉടമ വിഛേദിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയച്ചതോടെ കെട്ടിയുടമയെ വിളിച്ച് വരുത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.

മൂന്ന് മുറികളിലായി ഒന്‍പത് ആസാം സ്വദേശികളാണ് ഇവിടെ താമസിച്ചിരുന്നത്. ലോ ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ തൊഴിലില്ലാതെ താമസ സ്ഥലത്ത് തന്നെ കഴിയുകയായി രുന്നു.കാഞ്ഞിരപ്പള്ളി വാഴേ പറമ്പ് സ്വദേശിയായ നൗഫലിന്റെ പേരിലാണ് പരാതി.