കാഞ്ഞിരപ്പള്ളി: ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ  വിവേചിക്കുന്ന തിന് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്ത മായ ജനകീയ പ്രതിഷേധം ഉയരണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങീയ ജന ങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറ്റുന്നതിന് വേ ണ്ടിയാണ് ഒന്നിന് പുറകെ ഒന്നായി വർഗീയ ചുവയുള്ള വിവാദ നിയമനിർമ്മാണങ്ങളു മായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതെന്നും മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി ദേശീയ തല ത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും. പ്രതിഷേധ പ്രകടനം വൈകിട്ട് അഞ്ച് മണിക്ക് പേട്ടക്കവലയിൽ നിന്നും ആരംഭിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടം അറിയിച്ചു.