കാഞ്ഞിരപ്പള്ളി: പണി ചെയ്ത് ജീവിതം കഴിക്കവാൻ മാത്രമല്ല സേവന രംഗത്തും ഞങ്ങൾ മുൻപന്തിയിലാണെന്നു് തെളിയിച്ച് തൊഴിലാളികൾ.സി ഐ ടി യു സ്ഥാപക ദിനത്തിന്റെ ഭാഗമായി തൊഴിലാളികൾ ഒത്തുചേർന്നു് കിഴക്കൻ മേഖലയിലെ ആദ്യ കാല സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളി പേട്ട ഗവർമെന്റ് ഹൈ സ്കൂൾ മന്ദിരത്തിന്റെ ചുമരുകൾ പെയിൻറ്റിച്ച് നൽകി.

ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും പേരക്കിടാങ്ങൾക്കും ആദ്യാക്ഷരം പകർന്നു നൽ കിയ മാതൃവിദ്യാലയമായ ഈ സരസ്വതി ക്ഷേത്രത്തെ അണിയിച്ചൊരു വാൻ സി ഐ ടി യു നേതൃത്വം തന്നെ മുന്നോട്ടു വരികയായിരുന്നു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് വി പി ഇബ്രാഹീം പെയിൻറ്റിംഗ് കാമ്പയിൻ ഉൽഘാടനം ചെയ്തു.

പി കെ നസീർ, വി എൻ രാജേഷ്, കെ എസ് ഷാനവാസ്, കെ ജെ ചാക്കോ, കെ എം അഷറഫ് എന്നിവർ സംസാരിച്ചു.എസ് എഫ് ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്റു ഹൈസ്കൂൾ വളപ്പിലെ കാടുകൾ വെട്ടി വൃത്തിയാക്കി.