പൊന്‍കുന്നം: സെന്റ് ആന്റണീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റ ഡീസിന്റെ കോളേജ് ദിനാഘോഷവും സാംസ്‌കാരികമേളയും മഹാത്മാ ഗാന്ധി ടൗണ്‍ ഹാളില്‍ നടത്തി. സാംസ്‌കാരിക സമ്മേളനം എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടര്‍ റവ. ഫാ. ഡോ. ആന്റണി നിരപ്പേല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

മികച്ച ഛായഗ്രാഹകനുള്ള ദേശീയ പുരസ്‌കരം കരസ്ഥമാക്കിയ നിഖില്‍ എസ് പ്രവീണിനെ ആദരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഷിബു തങ്കച്ചന്‍, വൈസ് പ്രിന്‍സിപ്പല്‍ പി.ജെ. ലൂക്ക്, അഡ്മിനിസ്‌ട്രേറ്റര്‍ ജോസ് കൊച്ചുപ്പുര, ഡോ. ലാലിച്ചന്‍ കല്ലംപള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാനദാന വും സംഘടിപ്പിച്ചു.