സംഘടനാ ജന്മദിനത്തിൽ കാരുണ്യ പ്രവർത്തിയുമായി സി ഐ ടി യു പ്രവർത്തകർ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേയ്ക്കാവശ്യമായ ഹോസ്പിറ്റൽ അനുബന്ധ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് സി ഐ ടി യു പ്രവർത്തകർ നന്മയുടെ നല്ല മാതൃക സമൂഹത്തിന് പകർന്ന് നൽകിയത്.തങ്ങളുടെ അധ്വാന ഫല ത്തിൽ നിന്നും സ്വരൂപിച്ച് വച്ച തുക ഉപയോഗിച്ചായിരുന്നു ഇവരുടെ നന്മ പ്രവൃത്തി.

സി ഐ ടി യു വാഴൂർ ഏരിയ പ്രസിഡന്റ്സി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയിൻറ് സെക്രട്ടറി വി പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കാനം രാമകൃഷ്ണൻ നായർ, ഡോ.ബാബു സെബാസ്റ്റ്യൻ, അഡ്വ.ഡി ബൈജു,ഐ എസ് രാമചന്ദ്രൻ,മുകേഷ് മുരളി, ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.

ഇരുപത് ഫാനുകൾ, നൂറ്റമ്പത് ബെഡ്ഷീറ്റുകൾ, അറുപത്തിയഞ്ച് സ്റ്റൂളുകൾ എന്നിവ യാണ് സി ഐ ടി യു പ്രവർത്തകർ ആശുപത്രിയിലേയ്ക്ക് വാങ്ങി നൽകിയത്.