കാഞ്ഞിരപ്പള്ളി: റബർ കർഷകർ പ്രതിസന്ധി നേരിട്ട കാലഘട്ടങ്ങളിലെല്ലാം അവരോടൊ പ്പം നിന്നത് കോൺഗ്രസ് നേതൃത്യം നൽകിയ സർക്കാരുകളാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

റബറിന്റെ ഇറക്കുമതി ചുങ്കം ഉയർത്തുക, റബർ ബോർഡിനെ തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, ചിരട്ടപ്പാൽ റബർ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, ആവ ർത്തന കൃഷിക്കുള്ള സബ്സിഡി പുനസ്ഥാപിക്കുക, റബർ ഉത്തേജക പാക്കേജ് അട്ടിമറി ക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീയാവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കോൺഗ്രസ്ല് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  ബി .എസ്. എൻ. എൽ ഓഫീസിന് മുൻപിൽ നടത്തി യ ഏകദിന പട്ടിണിസമരത്തിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്സ് സർക്കാരുകൾ രൂപീകരിച്ച റബർ നയത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന റബർ ബോർഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ആസൂത്രിതമായി ശ്രമിക്കുകയാ ണ്.റബർ നയം രൂപീകരിക്കാൻ എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്പോലും ഒഴിവാക്കി കേന്ദ്ര മന്ത്രി റബർ ബോർഡ് ആസ്ഥാനത്ത് നടത്തിയ ചർച്ച പ്രഹസ നമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയിലായ റബർ കർഷകർക്ക് വേണ്ടി കഴിഞ്ഞ മൂന്നര വർഷം കേന്ദ്ര സർക്കാർ എന്ത് ചെയ്തു എന്ന് കേരളത്തിൽ നിന്നുമുള്ള കേന്ദ്ര മന്ത്രി വ്യക്തമാക്കണം. കേന്ദ്ര ബജറ്റിൽ റബർ ബോർഡിന് അനുവദിച്ച തുക ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ തികയാത്ത സാഹ്ചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എം.എൽ.എ,എ.ഐ.സി.സി.അംഗം കുര്യൻ ജോയി, കെ.പി .സി .സി സെക്രട്ടറി മാരായ അഡ്വ പി .എ സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് ,കെ.പി .സി .സി അംഗങ്ങളായ തോമസ് കല്ലാടൻ, രാധാ വി.നായർ, രാജൻ പെരുമ്പക്കാട്, ഡി.സി.സി. ഭാരവാഹികളായ പി.ഏ.ഷെമീർ, ഡോ.പി.ജെ. വർക്കി, ഏ.കെ. ചന്ദ്രമോഹൻ, ബിജു പുന്നത്താനം, ,റോണി കെ.ബേബി, ടി.കെ സുരേഷ്കുമാർ, ജോമോൻ ഐക്കര, ഷിൻസ് പീറ്റർ, സുഷമാ ശിവദാസ്, പ്രകാശ് പുളിക്കൽ, ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു ജോസഫ്, ജോ  തോമസ്, റോയി കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്, നേതാക്കളായ ജോർജ്ജ് ജേക്കബ്, പി.റ്റി തോമസ് , ബോബൻതോപ്പിൽ,യൂജിൻ തോമസ്, എം.എൻ ദിവാകരൻ നായർ, പി.വി പ്രസാദ്, മുരളി നീണ്ടൂർ, സണ്ണി കാഞ്ഞിരം, ടി.എസ് രാജൻ, മോഹൻദാസ് പഴുമല, ഒ.എം ഷാജി, കെ.എൻ. നൈസാം, ഫെമി മാത്യു, ടിൻറു തോമസ്, ബിനു മറ്റക്കര, സിബു ദേവസ്യ, മാത്യു കുളങ്ങര, സക്കീർ കട്ടുപ്പാറ എന്നിവർ പ്രസംഗിച്ചു.