രാജ്യത്തൊന്നാകെ തൊഴിലാളി വിരുദ്ധ നയങ്ങളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പാക്കു ന്നതെന്ന് കെ ജെ തോമസ്. തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങൾ പോലും ഇ ല്ലാതാക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും കെ ജെ പറഞ്ഞു
സി ഐ ടി യു നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മെയ് ദിനാഘോഷം സംഘടിപ്പിച്ചു. നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്ത മെയ്ദിന റാലിയെ തുടർന്ന് പേട്ടക്കവലയി ൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.
സിഐടിയു കാഞ്ഞിര പ്പള്ളി താലൂക്ക് സെക്രട്ടറി പി എസ് സുരേന്ദ്രൻ അധ്യക്ഷത വഹി ച്ചു. കെ പി കരുണാക രപിള്ള, പി കെ നസീർ, വി പി ഇബ്രാഹിം, വി പി ഇസ്മായിൽ, കെ രാജേഷ് എന്നിവ ർ സംസാരിച്ചു.