കാഞ്ഞിരപ്പള്ളി: ടൗണിലെ നിരീക്ഷണ ക്യാമറകള്‍ വീണ്ടും മിഴിയടച്ചു. ടൗണിലെ സുര ക്ഷയ്ക്ക് ഏറെ പ്രയോജനകരമായിരുന്ന ക്യാമറകള്‍ തകരാറിലായിട്ട്  വര്‍ഷങ്ങള്‍ കഴി ഞ്ഞിട്ടും ഇവയുടെ തകരാര്‍ പരിഹരിക്കാന്‍ നടപടിയില്ല .ആറര ലക്ഷം രൂപ ചിലവഴി ച്ചാണ് നഗരത്തിലെ 16 സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാ പിച്ചത്. സ്ഥാപിച്ച ശേഷം ഉണ്ടായ തകരാറുകൾ ഒരു തവണ പരിഹരിച്ചു. പിന്നീട് നാളുകൾ കഴിഞ്ഞ് ക്യാമറകൾ ഒന്നൊ ന്നായി തകരാറിലായി തുടങ്ങിയിട്ടും അധികൃതർ കണ്ട ഭാവം നടിച്ചില്ല. നിലവിൽ 16 ക്യാമറകളും പ്രവർത്തി രഹിതം.

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങള്‍ തള്ളുന്നത് തടയുവാനും, മോഷണങ്ങള്‍ ഇല്ലാതാക്കാ നും ലക്ഷ്യമിട്ട് സ്ഥാപിച്ച ക്യാമറകളാണ് അധികൃതരുടെ അനാസ്ഥ മുലം തകരാറിലായി നശിക്കുന്നത്.യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് ക്യാമറകള്‍ ഉപയോഗ ശൂന്യമാകാന്‍ കാരണം. ക്യാമറകളുമായി ബന്ധിപ്പിച്ചിരുന്ന കേബിള്‍ ബന്ധങ്ങളും പല യിടങ്ങളിലും തകരാറിലായി. പേട്ടക്കവല മുതല്‍ കുരിശുകവല വരെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഒന്നു പോലും പ്രവര്‍ത്തിക്കാത്ത നിലയി ലാണ്.ട്രാഫിക് നിയമ ലംഘനങ്ങള്‍ മുതല്‍ മാലിന്യ നിക്ഷേപം വരെയുള്ള പ്രശ്നങ്ങളില്‍ കുറ്റക്കാരെ തെളിവോടെ കണ്ടെത്താന്‍ പൊലീസിന് ഏറെ സഹായകമായിരുന്നു ടൗണിലെ നിരീക്ഷണ ക്യാമറകള്‍.

ക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചതോടെ മാലിന്യ നിക്ഷേപം ഉള്‍പ്പടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കാഞ്ഞിരപ്പള്ളിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ 24 മണിക്കൂറും നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിരുന്നു.കൂടാതെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ടൗണിന്റെ പ്രധാന ഭാഗങ്ങളില്‍ സ്ഥാപി ച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ പല കേസു കളിലും പൊലീസിന് സഹായകരമാവു കയും ചെയ്തിരുന്നു.എന്നാല്‍ അറ്റകുറ്റപണി കള്‍ നടത്താതിരുന്നതിനാല്‍  ക്യാമറകള്‍ കണ്ണടച്ചു .ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകള്‍ ഇപ്പാള്‍ വെറും നോക്കുകുത്തിയായി മാറി.