ചിറക്കടവ് പഞ്ചായത്തിലെ സ്ഥിരം സമതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. വിക സനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായി അഡ്വ. സുമേഷ് ആൻഡ്രൂസിനെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റൻഡിംഗ് കമ്മറ്റി ചെയർമാനായി ആന്റണി മാർട്ടിനെയു മാണ് തെരഞ്ഞെടുത്തത്. ശോഭന മുട്ടത്താണ് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ. മൂവരും LDF പ്രതിനിധികളാണ്. വരണാധികാരിയായ  അനീഷ് മാനുവൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ആൻ്റണി മാർട്ടിൻ ഏഴാം വാർഡംഗവും ശോഭന മുട്ടത്ത് പതിനഞ്ചാം വാർഡംഗവും സുമേഷ് ഇരുപതാം വാർഡംഗവുമാണ്.