ഷെഫീക്കിന്റെ മരണം; വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ…

പോലീസ് അറസ്റ്റ് ചെയ്തോണ്ട് പോയത് എന്തിനെന്ന് അറിയില്ലന്ന് ഭാര്യ സെറീന..

ഷെ ഫീക്കുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചു കൂടുതല് വിവരങ്ങള് പൊലീസ് അറിയി ച്ചില്ലെന്നു ഷെഫീക്കിന്റെ ഭാര്യ സെറീന. ഷെഫീക്ക് കോട്ടയം മെഡിക്കല്കോളജ് ആ ശുപത്രിയില് മരിച്ച വിവരം അറിയുന്നത് പാലക്കാട്ടുനിന്നു കോട്ടയത്തേക്കുള്ള യാത്ര യ്ക്കിടെയാണെന്നും സെറീന പറഞ്ഞു. സെറീന പറയുന്നത്:ഷെഫീക്കും രണ്ടു കുട്ടി കള്ക്കുമൊപ്പം വാടകയ്ക്കാണു താമസിക്കുന്നത്. താന് ഹൃദ്രോഗത്തിനു ചികിത്സയി ലാണന്നും ഞായറാഴ്ച എരുമേലിയിലെ സ്വന്തം വീട്ടിലായിരുന്ന സമയത്താണു കാ ഞ്ഞിരപ്പള്ളി പൊലീസ് ഫോണ് ചെയ്തത്. ഷെഫീക്ക് വീട്ടിലുണ്ടോ എന്നു ചോദിച്ചത്. മറ്റുകാര്യങ്ങളൊന്നും അറിയില്ല. പിറ്റേന്നു രാവിലെ ആറു മണിയോടെ കാഞ്ഞിരപ്പ ള്ളി പൊലീസ് സ്റ്റേഷനിലാണെന്നു ഷെഫീക്ക് ഫോണില് അറിയിച്ചു. ഇതറിഞ്ഞു സ്റ്റേ ഷനില് എത്തിയപ്പോഴേക്കും എറണാകുളം ഉദയംപേരൂരില് നിന്നു പൊലീസെത്തി അ വിടെ നിന്നു കൂട്ടിക്കൊണ്ടുപോയെന്നും തട്ടിപ്പു കേസുണ്ടെന്നും അറിയാന് കഴിഞ്ഞു.

 

കോടതി റിമാന്ഡ് ചെയ്ത വിവരവും പൊലീസ് ഫോണില് അറിയിച്ചു. ഇന്നലെ രാവി ലെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലാണെന്ന വിവരം എറണാകുളം പൊ ലീസ് സ്റ്റേഷനില് നിന്നാണ് അറിയിച്ചത്. ഈ സമയം തന്റെ ഉപ്പയുടെ ഒരാവശ്യവുമാ യി ബന്ധപ്പെട്ടു പാലക്കാട്ടായിരുന്നു. മുട്ടക്കോഴി കച്ചവടവമായിരുന്നു ഭര്ത്താവിന്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള് എനിക്കും വീട്ടുകാര്ക്കും അറിയില്ല.മകനെ പിടി ച്ചുകൊണ്ടു പോയത് എന്തിനാണെന്ന് അറിയില്ലെന്നും പൊലീസ് കൊല്ലുകയായിരുന്നു വെന്നാണു മനസ്സിലാക്കാന് കഴിഞ്ഞതെന്നു ഷെഫീക്കിന്റെ ഉമ്മ റഷീദ പ്രതികരിച്ചു. ആർക്കും ഇങ്ങനെത്തെ അവസ്ഥ വരരുതെന്നും മാതാവ്. കുറ്റക്കാർക്കെതിരെ നടപടി യെടുക്കണമെന്നും മാതാവ് റഷീദ പറഞ്ഞു.