ആനക്കല്ല്, ടൗണിലും, വില്ലണി മിച്ചഭുമി കോളനിയിലും, കാളകെട്ടിയിലും വീടുകളിലും, കടകളിലും വെള്ളം കയറി വലിയ നാശ നഷ്ടമാണ് വരുത്തിയിരിക്കുന്നത്ന്ന് ജയരാജ് എംഎൽഎ. ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട പാവപ്പെട്ടവർക്കും ,കച്ചവടമില്ലാത്ത ചെറുകിട വ്യാപാരികൾക്കും ഇത് ഇരട്ടടിയാണെന്ന് ജയരാജ്എംഎൽഎ അഭിപ്രായപ്പെ ട്ടു. സർക്കാർ അടിയന്തരമായി നഷ്ടപരിഹാര തുക അനുവദിക്കണമെന്നുംഎംഎൽഎ അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ൻ്റ്‌ മറിയമ്മ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, പഞ്ചായത്തംഗ ങ്ങളായ വിദ്യ രാജേഷ്, ഷീല തുമ്പുങ്കൽ തുടങ്ങിയവർ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദ ർശിച്ചു. വില്ലേജ് ഓഫീസർ സുബൈർ, സിറിയക്ക് എന്നിവർ നാശനഷ്ടക്കണക്കുകൾ വില യിരുത്തി.  ആനക്കല്ല് ഗവ.എൽ.പി സ്കൂളിൽ കഴിയുന്ന ക്യാമ്പ് അംഗങ്ങൾക്ക് അടി സ്ഥാന ആവശ്യ വസ്തുക്കൾ കാഞ്ഞിരപ്പള്ളി സർവിസ് സഹകരണ ബാങ്ക് ഭരണസമതി യുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുത്തു.