മണിമല : റബ്ബർ കർഷകരെ ഒറ്റുകൊടുക്കാൻ ഗൂഢ ശ്രമം നടക്കുന്നതായി ജനപക്ഷ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ ഷോൺ ജോർജ്. റബ്ബർ വിലസ്ഥിരതാ ഫണ്ട്‌ 200 രൂപയായി ഉയർത്തണമെന്ന ജോസ് കെ മാണിയുടെ ആവശ്യവും അനുഭാ വപൂർവ്വം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടിയുമെല്ലാം തെരഞ്ഞെടുപ്പ് മു ന്നിൽകണ്ടുള്ള പൊതുമിനിമം പരിപാടിയുടെ ഭാഗമാണ്.വിലസ്ഥിരതാ ഫണ്ട്‌ 200രൂപ യായി ഉയർത്തിയാൽ ഈ സർക്കാരിന് അതിന്റെ ബാധ്യത വരില്ലായെന്ന് മാത്രമല്ല വിലസ്ഥിരതാ ഫണ്ട്‌ 200 രൂപയായി ഉയർത്തിയാൽ പോലും കർഷകന് ഒരേക്കറിൽ നിന്ന് 30,000 രൂപപോലും വരുമാനം ലഭിക്കാത്ത ഈ സാഹചര്യത്തിൽ യാഥാർഥ്യം മൂടിവച്ച് റബ്ബർ കൃഷിപോലും ഉപേക്ഷിച്ചുകൊണ്ട് സമ്മിശ്ര കൃഷിയിലൂടെ ജീവിതം കരുപിടിപ്പിക്കാൻ തയ്യാറെടുക്കുന്ന ചെറുകിട കർഷകരെ വീണ്ടും  റബ്ബർ കൃഷിയി ലേക്ക് പ്രേരിപ്പിക്കുക വഴി ഇവിടുത്തെ ടയർ കമ്പനികൾക്ക് വേണ്ടി റബ്ബർ കർഷകരെ ഒറ്റുകൊടുക്കുന്ന യൂദാസിന്റെ പണിയാണ് ജോസ് കെ മാണിയും കേരള കോൺഗ്ര സ്സും ചെയ്യുന്നതെന്നും ഇതിന് കുടപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള ജനപക്ഷം സെക്യുലർ മണിമല മണ്ഡലം നേതൃയോഗം ഉത്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസഫ് പി.ജെ  പെരുമ്പട്ടി ക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ടോണി കെ ജോസ്, നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ, റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ, കെവിൻ ജോ സൈമൺ,അജി കെ.എസ്, തോമസ് പി.റ്റി, ജോൺ മണിമല, നോബിൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.