കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട കാര്‍ വഴിവളിക്കിന്റെ പോസ്റ്റിലി ടിച്ച് തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന പാറത്തോട് മുക്കാലി ചന്ദ്രുപറമ്പില്‍ മിലന്‍.ഡി.കുഞ്ഞ(48) നിസാര പരുക്കുകളോടെ 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡില്‍ വില്ലണിയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഈരാറ്റുപേട്ടയില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്നു കാറാണ് അപകടത്തില്‍ പ്പെട്ടത്. ഡ്രൈവിംഗിനിടെ മയങ്ങി പോയതാണ് അപകടത്തിന് കാരണം എന്ന് അനുമാനിക്കുന്നു.