കാഞ്ഞിരപ്പള്ളി ബിർളാ കോളനിയിൽ വയലുങ്കൽ ഷെമീർ വി.കെ യുടെ വീടിന് മുക ളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു.നാലു മുറികൾ തകർന്നു.ബുധനാഴ്ച്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റോടു കൂടിയുള്ള മഴയിൽ വീടിന് സമീപം നിന്നി രുന്ന തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
ഈ സമയം വീടിന്റെ തിണ്ണയിൽ നിന്നിരുന്ന ഷമീറിന്റെ ഭാര്യയും മൂന്നു മക്കളും അ ത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീടിന് ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വാർഡംഗം സുബിൻ സലീമിന്റെ നേതൃത്വ ത്തിൽ അപകട സ്ഥലം സന്ദർശിച്ചു.