ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ. കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ല​വി​ലു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ വി​ല​യി​രു​ത്തി.

ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് 86 ദി​വ​സം പി​ന്നി​ട്ടും ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന് യാ​തൊ​രു തു​ന്പും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാം സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യി​ലു​ണ്ടെ​ങ്കി​ലും നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യി​ൽ നി​ന്നു ഡി​വൈ​എ​സ്പി​യെ മാ​റ്റി​നി​ർ​ത്തു​ക​യും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 

നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്ക​റി​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ക്ക​ച്ച​ൻ പ​വ്വ​ത്തി​ൽ, നി​ഷ അ​ല​ക്സ്, മീ​നു ഏ​ബ്ര​ഹാം, ജെ​യ്ന​മ്മ തോ​മ​സ്, ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ നേ​താ​ക്ക​ളാ​യ കെ.​കെ.​എ​സ്. ദാ​സ്, ഷാ​ജി കാ​ര​ക്കാ​ട്ടി​ൽ, സാ​ബു തെ​ങ്ങ​ട, സോ​ണി കൊ​ണ്ടൂ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, ബി​ജു വെ​ട്ടി​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.