പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ ഇളംങ്ങുളം പള്ളിയ്ക്ക് സമീപമാണ് അപകടം നടന്നത്.പൊൻകുന്നം ഭാഗത്ത് നിന്ന് വന്ന കാറും, പാലാ ഭാഗത്ത് നിന്ന് വന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കാ റിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.ലോറിയുടെ വലത് ഭാഗത്ത് നടുവിലായിട്ടാണ് കാർ ഇടിച്ചിരിക്കുന്നത്. റാന്നി സ്വദേശിയുടേതാണ്  അപകടത്തിൽ പെട്ട ലോറി.

പൊൻകുന്നം പോലീസും, കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥ ലത്തെത്തി  മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ പരന്നൊ ഴുകിയ ഓയിൽ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി.