കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കൂട്ടിക്കൽ പഞ്ചായത്തിലെ ഒരു കുടുംബത്തിന് കൈത്താങ്ങുമായി കോരുത്തോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ്. കൂട്ടിക്കലിൽ നി ർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം  വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ  കുളത്തിങ്കൽ   ഇളങ്കാട് ടോപ്പിൽ നിർവ ഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോരുത്തോട് ഗ്രാ മപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ വിനോദിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗ ത്തിൽ   കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിമോൻ പി എസ്, കോരുത്തോട്   കുടുംബശ്രീ ചെയർപേഴ്സൺ  അനീഷ ഷാജി, കൂട്ടിക്കൽ കുടുംബശ്രീ ചെയർപേഴ്സൺ ആശ ബിജു,  കുടുംബശ്രീ,സിഡിഎസ് അംഗങ്ങൾ പങ്കെടുക്കും. കോ രുത്തോട് പഞ്ചായത്തിലെ 13 വാർഡുകളിലായി   2,600 കുടുംബശ്രീ അംഗങ്ങളിൽ നിന്നും  സ്വരൂപിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിച്ചു നൽകുന്നതെ ന്നും  ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കോരുത്തോട്  സിഡിഎസ് ചെയർപേഴ്സൺ അനീഷ ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാ സുശീലൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ അജിതാ ഓമനക്കുട്ടൻ എന്നിവരും പങ്കെടുത്തു.