ലോകമെമ്പാടും മരണം വിതക്കുന്ന മാരകമായ കോവിഡ് 19 തടയുന്നതിൻ്റെ ഭാഗമായി പൂർവ വിദ്യാലയത്തിന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹച ര്യത്തിൽ ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ നൽകി വാട്ട്സാപ്പ് കൂട്ടായ്മയായ ചങ്ങായീ സ് 99 കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് സ്കൂളിൽ 1999ൽ എസ്.എസ് എൽ.സി പ ഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് കോ വിഡ് 19ൻ്റെ സാഹചര്യത്തിൽ മാതൃ വിദ്യാലയത്തിന് അത്യാധുനിക ഇൻഫ്രാ റെഡ് തെമോ മീറ്ററുകൾ വാങ്ങി നൽകിയത്.

കോവിഡ് 19 നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി പ രീക്ഷ എഴുതുന്ന ഓരോ വിദ്യാർത്ഥിയേയും പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷിതമായി പ രീക്ഷ എഴുതുവാനുള്ള സാഹചര്യം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പൂർവ്വ വിദ്യാർ ത്ഥികളുടെ വാട്ട്സപ്പ് കൂട്ടായ്മയായ ചങ്ങായീസ് 99 ൻ്റ നേതൃത്വത്തിൽ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വാങ്ങി നൽകിയത്. ഇൻഫ്രാറെഡ് സാങ്കേതിക വിദ്യ ഉപയോഗിക്കു ന്നതിനാൽ വ്യക്തിയുടെ ശരീരത്തിൽ സ്പർശിക്കാതെ ഒരു മീറ്റർ അകലെ നിന്ന് ശരീര താപനില അറിയുവാൻ സാധിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാതൃവിദ്യലയത്തിന് നൽകുന്ന ഇൻഫ്രാറെഡ് തെർമോമീ റ്ററുകളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.വർഗീസ് പരിന്തിരിക്ക് കാഞ്ഞി രപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാർ നൽകി നിർവഹിച്ചു. ചടങ്ങിൽ അൻ സർ.ഇ നാസർ, ശ്രീജിത്ത് റ്റി, അജി ജബ്ബാർ, ഷൈജു ഖാൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജോസ ഫ് മാണി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഡോ.ബിനോയ് എം. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.