ആരോഗ്യ സംരക്ഷണ സേവന മേഖലയിൽ വെച്ചൂച്ചിറക്ക് മറക്കാൻ കഴിയാത്ത ഒരു വ്യ ക്തിയാണ് വെച്ചൂച്ചിറ സാമൂഹികരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ദിലീപ് ഖാൻ. കോവിഡ് മഹാമാരിക്കാലത്തും പകർച്ച വ്യാധികൾ പടർന്നു പിടിച്ച സ മയത്തും പ്രളയ കാലത്തും രാപകലില്ലാതെ  സേവനം ചെയ്ത മനുഷ്യ സ്‌നേഹി. തന്റെ ഉത്തരവാദിത്തങ്ങൾക്കപ്പുറത്ത് സേവനത്തിന്റെ കരം നീട്ടിയ ആരോഗ്യ പ്രവർത്തകൻ.

കോവിഡ്, ഡെങ്കിപ്പനി ഇവ പിടിപെട്ടിട്ടും ചികിത്സയിൽ കഴിയുന്ന  സമയത്തു പോലും പൂർണ്ണമായും സേവനം ചെയ്ത ഉദാത്തമായ മാതൃക.വെച്ചൂചിറയിലെ ആരോഗ്യ സംര ക്ഷണ പ്രവർത്തനങ്ങളിൽ സർക്കാർ, സ്വകാര്യ മേഖലയെ കോർത്തിണക്കുന്നതിലും അ ദ്ദേഹം മുഖ്യ പങ്കു വഹിച്ചു. വെച്ചൂച്ചിറയിലെ 5 വർഷത്തെ സേവനത്തിനു ശേഷം കു ന്നന്താനം CHC യിലേക്ക് സ്ഥലം മാറിപ്പോകുന്ന ദിലീപ് ഖാന് BMC ആശുപത്രിയിൽ നടന്ന ചടങ്ങിൽ വെച്ചൂച്ചിറ പൗരാവലിയുടെ ആദരവ് അർപ്പിച്ചു.

ഡോക്ടർ മനു എം വർഗീസ്, സാബു പുല്ലാട്ട് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ഡോക്ടർ ലിഡിയ മനു ഉപഹാരം സമർപ്പിച്ചു.മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ പ്രസിഡന്റ്‌ കെ. ശ്രീകുമാർ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ശ്യാം മോഹൻ, വ്യാ പാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷൈനു ചാക്കോ, അനു, അനീഷ് ജോ സഫ്, ശ്രീദാസ് എന്നിവർ ആശംസകളർപ്പിച്ചു.