കേരളാ കോൺഗ്രസ് (എം ) സമ്പൂര്‍ണ്ണ നേതൃയോഗം പൊന്‍കുന്നം: കേരളാ കോൺഗ്രസ് (എം ) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്പൂര്‍ണ്ണ നേതൃയോഗം കേര ളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്കും സാമൂഹ്യക്ഷേമത്തിനും മുൻഗണന നല്കിയ സർക്കാരാണ് കേര ളം ഭരിക്കുന്നതെന്നും കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തെയും മറികടന്ന് ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞത് സർക്കാരി ൻ്റെ ഇച്ഛാശക്തി കൊണ്ടാണെന്നും ലോപ്പസ് മാത്യു പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് എ എം മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി,ശ്രീകാന്ത് എസ് ബാബു, അബ്‌ദുൾ സലാം, ജോബി ഈപ്പൻ, സുനിൽ കുന്നക്കാട്ടു, ചെറിയാൻ ജോസഫ്,മേഴ്‌സി ജോസഫ്, മോളിക്കുട്ടി തോമസ്,രാഹുൽ ബി പിള്ള, ജെയിംസ് തടത്തിൽ, ജെസ്സി ഷാജൻ, ഷാജി നല്ലേപ്പറമ്പിൽ, തോമസ് വെട്ടുവേലിൽ, ഷാജൻ മണ്ണംപ്ലാക്കൽ, ജോൺസി ജോൺ, ജോസ് പി ജോൺ, കെ എസ് സെബാസ്റ്റ്യൻ, മോൻസി കോയിപ്പുറം,റിജോ വളാന്തറ, മഞ്ജു മാത്യു എന്നിവർ സംസാരിച്ചു ജോസ് കെ.മാണി നയിക്കുന്ന മധ്യമേഖല വികസന മുന്നേറ്റ ജാഥക്ക് ഫെബ്രുവരി 9ന് പൊൻകുന്നത്ത് വമ്പിച്ച വരവേൽപ്പ് നല്കാന്‍ യോഗം തീരുമാനിച്ചു.

+ There are no comments
Add yours