കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കിടപ്പുരോഗികളായ വിദ്യാർഥികൾക്കെല്ലാം ഓണക്കോടിയുമായി ബി.ആർ.സി. എട്ടുപഞ്ചായത്തിലെ ഇത്തരം കുട്ടികൾക്ക് ശ്രാവ ണം 2023 എന്ന പദ്ധതിയിൽ ഓണക്കോടി സമ്മാനിക്കും. വിതരണോദ്ഘാടനം പ്രഭാ ഷകയും ചലച്ചിത്രനടിയുമായ ജയപ്രിയ നിർവഹിച്ചു. ബി.പി.സി.അജാസ് വാരിക്കാട ന്റെയും വിവിധ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും സഹകരണത്തോടെ യാണ് പദ്ധതി.

ഏറ്റവുമധികം വിദ്യാർഥികൾക്കായി ഓണക്കോടി നൽകിയത് പനമറ്റം ഗവ.എച്ച്. എസ്.എസിലെ എൻ.എസ്.എസ്., ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റുകളാണ്. ഉദ്ഘാടനച്ച ടങ്ങിൽ പ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയാർ, പ്രഥമാധ്യാപിക എം.ഡി.പ്രിയ, മുഹമ്മ ദ് സാലി, മിനിമോൾ, കെ.എ.റസിയ, ബിനോ കെ.തോമസ്, നിഷ തുടങ്ങിയവർ പ്ര സംഗിച്ചു.