എലിക്കുളം: വിവാഹവിരുന്നുവേദിയിലെ ഗായിക വധു ആതിര, തബലയിൽ വിസ്മ യം തീർത്ത് വരൻ ജോബിൻ.വിവാഹ വേഷത്തിൽ വധൂവരന്മാർ ഗാനമേളയിൽ പ്രത്യ ക്ഷപ്പെട്ടപ്പോൾ സദസ്സിനും കൗതുകമായി.ഇളങ്ങുളം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലെ വിവാഹ സൽക്കാരവേദിയായിരുന്നു രംഗം. ഭരണങ്ങാനം കൊടിത്തോട്ട ത്തിൽ ജോബിന്റെയും കണമല കുരികിലക്കാട്ടിൽ ആതിരയുടേയും വിവാഹ സൽ ക്കാര വേദിയായിരുന്നു രംഗം.വിവാഹ സൽക്കാരത്തോടനുബന്ധിച്ച് എലിക്കുളം പ ഞ്ചായത്തിലെ ഭിന്നശേഷി – വയോജന ഗാനമേളയും ഉണ്ടായിരുന്നു. ഈ ഗാനമേള വേദിയിലേക്കായിരുന്നു.

പള്ളിയിലെ വിവാഹ കർമ്മങ്ങൾക്കു ശേഷം വധൂവരൻമാരുടെ കടന്നു വരവ്. ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ  ആതിര ഒരു ഗായികയും കൂടിയാണ്. ജോബി നാകട്ടെ തബല വിദഗ്ധനും. പൂമാനമേ ഒരു രാഗമേഘം.എന്ന ഗാനമായിരുന്നു ആലപി ച്ചത്. ഭരണങ്ങാനം കൊടിത്തോട്ടത്തിൽ പരേതരായ കെ.എസ്.ജോർജിന്റെയും റോസമ്മ ജോർജിന്റെയും മകനാണ് ജോബിൻ. കണമല കുരികിലക്കാട്ടിൽ കെ.ഡി. മാണിയുടെയും ത്രേസ്യാമ്മ മാണിയുടെയും മകളാണ് ആതിര.