ഏ.കെ.ജെ. എം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. സ്കൂൾ മാനേജർ സ്റ്റീഫൻ .സി. തടത്തിന്റെ അദ്ധJക്ഷതയിൽ പി.റ്റി.എ. പ്രസിഡന്റ് ഷാജൻ മാത്യു, പ്രിൻസിപ്പാൾ അഗസ്റ്റിൻ പീടികമല, പി.റ്റി.എ. പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാട നം ചെയ്തു. വിദ്യാരംഗം കൺവീനർ രവീന്ദ്രൻ പി.എസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യകാരനും ഗുരുപൂജ പുരസ്ക്കാര ജേതാവും ലൈബ്രറി കൗൺസിൽ സംസ്ഥാ നസമിതി അംഗവുമായ പൊൻകുന്നം സെയ്ദ് ഓണസന്ദേശം നൽകി.പൊൻകുന്നം സെയ്ദിനെ സ്കൂൾ വൈസ് പ്രിൻസിപ്പൽ പൊന്നാടയണിയിച്ച് ആദരിച്ചു.

മഹാബലിയുടെ വരവ്, ഓണപ്പാട്ട്, കുട്ടികളുടെ വിവിധ മത്സരങ്ങൾ വടം വലി തുട ങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടി. പി.റ്റി.എ.യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണപ്പാ യസം കുട്ടികൾക്ക് നൽകി. സെറിനേറ്റ എന്ന സംഗീതവിരുന്നിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളായ പാട്ടുകാരുടെ സംഗീത മത്സരം നടത്തി. വിജയികൾക്ക് പുരസ്ക്കാ രങ്ങൾ നൽകി അനുമോദിച്ചു. പ്രശസ്ത ​ഗായകൻ ഷിനോ പീറ്റർ, സെറിനേറ്റ കോർഡി നേറ്റർ എം. എൻ. സുരേഷ്ബാബു എന്നിവർ അവതരിപ്പിച്ച പാട്ട് കുട്ടികളെ ആനന്ദ നൃത്തത്തിലാറാട്ടി. വൈസ് പ്രിൻസിപ്പാൾ ഫാ ദേവസ്സി പോൾ എസ്.ജെ. സെറിനേറ്റ വിജയിക്കുള്ള സമ്മാന വിതരണം നിർവ്വഹിച്ചു. സ്കൂൾ അസിസ്റ്റന്റ് ലീഡർ ആദിലാ നവാസിന്റെ കൃതജ്ഞതയോടെയാണ് ഓണാഘോഷം പര്യവസാനിച്ചത്