മുണ്ടക്കയം:മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ഹോട്ടലിനും ലോഡ്ജുകള്‍ക്കും പഞ്ചായത്ത് വക നോട്ടീസ്, മൂന്ന് നാള്‍ക്കകം നടപടിയില്ലേല്‍ ലൈസന്‍സ് റദ്ദു ചെയ്യും.
മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഓടിയലൂടെ മാലിന്യം ഒഴുക്കുന്നതിനെതിരെ ലൈസന്‍സികള്‍ക്ക് ഗ്രാമപഞ്ചായത്ത് അടിയന്തിര നോട്ടീസ് നല്‍ കി.പൊലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്നിരിക്കുന്ന ഹോട്ടല്‍, എതിര്‍ വശത്തെ ഈട്ടി ക്കല്‍ ബില്‍ഡിങ്‌സില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജുകള്‍ എന്നിവയുടെ ഉടമകള്‍ക്കാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിജകുമാരി അയ്യപ്പന്‍ രേഖാമൂലം നോട്ടീസ് ന്‍കിയത്.
മൂന്നു ദിവസത്തിനുളളില്‍ മാലിന്യം സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തി മറുപടി നല്‍കണണെന്നാണ് നോട്ടിസില്‍ ആവശ്യപെട്ടിരിക്കുന്നത്. കക്കൂസ് മാലിന്യവും മറ്റു മലിന ജലവും ഈ സ്ഥാപനങ്ങില്‍ നിന്നും സമീപത്തെ ഓടെയിലൂടെ ഒഴുക്കുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ ന്നാ ണ് നടപടി. അടിയന്തിര നടപടി സ്വീകരിച്ചു മറുപടി നല്‍കിയില്ലങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്തു വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയി ച്ചു.

മുമ്പും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ച സമയത്ത് പഞ്ചായത്തും ആരോഗ്യ വകു പ്പും നടത്തിയ റെയ്ഡിലും ഇത്തരം ക്രമക്കേടുകള്‍ കണ്ടത്തിയിരുന്നു. അന്നു അടച്ചു പൂട്ടിയതാണങ്കിലും പിന്നീട് വീണ്ടും താത്കാലിക സംവിധാനമൊരുക്കി തുറന്നു പ്രവര്‍ ത്തിക്കുകയായിരുന്നു. ഇതിനാണ് വീണ്ടും പഞ്ചായത്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്.