കാഞ്ഞിരപ്പള്ളി: മനുഷ്യ ജീവൻ നിലനിർത്തുവാൻ പ്രധാന ഘടകം ശുദ്ധജലമാണെന്നു് മനസിലാക്കി  നാൽവർ സംഘം കൂട്ടി പട്ടാളം പാറത്തോട്ടിലെ മുക്കാലി തോടുംകടവും വൃത്തിയാക്കി താൽക്കാലിക തടയണയും നിർമ്മിച്ചു.

‘ഇനി ഞാനൊഴുക്കട്ടെ ‘ എന്ന ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ശുചീക രണം. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അംഗമായ അൻസാദ് ഇസ്മായിലി ൻ്റെ മക്കളായ ദിയ, നിയ എന്നിവരും സുഹൃത്ത് ജലീലിൻ്റെ മക്കളായ ഷിഫയും ഫാ ത്തിമയും ചേർന്നാണ് രണ്ടു ദിവസം കൊണ്ട് മുക്കാലി തോടും കുറെ ഭാഗവും കടവിലേ ക്കുള്ള ഇടവഴിയും സഞ്ചാരയോഗ്യമാക്കി.
വെള്ളം കെട്ടി നിർത്തുവാൻ താൽക്കാലിക തടയണ നിർമ്മിക്കുകയും ചെയ്തു. വേനൽ മഴയിൽ കടവിൽ ഒഴുകിയെത്തിയ ചപ്പും ചവറും തടി കഷണങ്ങളും നീക്കം ചെയ്തു . നാലംഗ കുട്ടികൾക്ക് ലോക്ക് ഡൗൺ വിരസത അകറ്റുവാനും കഴിഞ്ഞു.