കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുണ്ടക്കയം, കാളകെട്ടി, കൂട്ടിക്കല്‍, കോരുത്തോട്, മണിമല, ഞള്ളമറ്റം, എരുമേലി, കൂവപ്പള്ളി, തമ്പലക്കാട്, പാറത്തോട് എന്നീ കര്‍ഷക മാര്‍ക്കറ്റുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ത്രാസ്, സ്റ്റീല്‍ അലമാര, ടേബിള്‍, ഓഫീസ് ചെയര്‍, മൈക്ക്സെറ്റ്, കൂളര്‍, കംപ്യൂട്ടര്‍, ക്രേറ്റ്സ്, വെജിറ്റബിള്‍ ട്രേ എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി നിര്‍വഹിച്ചു.  മെംബര്‍മാരായ റോസമ്മ ആഗസ്തി, പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, പി.കെ. അബ്ദുള്‍ കരിം, വി.ടി. അയൂബ്ഖാന്‍, ആശാജോയി, ശുഭേഷ് സുധാകരന്‍, പ്രകാശ് പളളിക്കൂടം, അജിതാ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എന്‍. ശശീന്ദ്രന്‍, പ്ലാന്‍ ക്ലര്‍ക്ക് ദിലീപ് കെ.ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.