കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴിയുടെ ആസ്തിവികസ നഫണ്ട് ഉപയോഗിച്ച് ആനക്കല്ല് – നരിവേലി റോഡ് വീതികൂട്ടി നവീകരിച്ചു. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. വളരെ വാഹനത്തിരക്കുള്ള, ബൈപാസ് റോ ഡ്കൂടിയായ ആനക്കല്ല് – നരിവേലി- പൊടിമറ്റം റോഡിന്‍റെ നരിവേലി ജംഗ്ഷന്‍ വീതി കൂട്ടി നവീകരിച്ചത് നാട്ടുകാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയ ആശ്വാസമാണ്. നരിവേലി കുരിശ്ശുപള്ളി, ഗുരുമന്ദിരം, വണ്ടന്‍പാറ ശ്രീഭദ്രകാളീദേവിക്ഷേത്രം, സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂള്‍, സെന്‍റ് ആന്‍റണീസ് പള്ളി, പൊടിമറ്റം ലത്തീന്‍ പള്ളി തുട ങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇത് വലിയ സഹായകരമാണ്.

നവീകരിച്ച റോഡിന്‍റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തി നകം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ് അദ്ധ്യക്ഷത വഹി ച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായ ത്തംഗം ജിജിമോള്‍ ഫിലിപ്പ്, റോഡ് വികസനസമിതി അംഗങ്ങളായ ജോര്‍ജജുകുട്ടി നായ്പുരയിടം, സജി നായ്പുരയിടം, മാത്യൂസ് കൊച്ചുപുര, ജോസ് കാക്കനാട്ട്, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, റെജി പടിഞ്ഞാറേമുറി, സാബു താമരച്ചാലില്‍, ബിനോ കുന്ന ത്ത്, ജോണ്‍സണ്‍ തൊടുകയില്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.