കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ 18ാം വാർഡിലെ ചിറ്റടിപ്പടി-ഇളംങ്കാവ് റോഡിന്റെ ഉദ്ഘാടനം നടത്തി. പഞ്ചായത്തിൽ നിന്നും അനുവദിച്ച 7.90 ലക്ഷം രൂപ വിനിയോഗി ച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. പതിനേഴ് വർഷമായി തകർന്ന് കിടന്നിരു ന്ന റോഡിനാണ് ശാപമോക്ഷം ലഭിച്ചത്.

കരുമ്പുകയം പ്രദേശത്ത് മഴക്കാലത്ത് വെള്ളം കടറുമ്പോൾ ഇളങ്കാവ്, കോടംങ്കയം പ്രദേ ശത്തേക്ക് എത്തുന്നതിനുള്ള ഏക വഴിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ റോഡിന്റെ ഉദ്ഘാടനം നടത്തി. വാർഡംഗം റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ സജിൻ വട്ടപ്പള്ളി, ഓ.വി റെജി, വി.ജെ സെബാസ്റ്റ്യൻ വെട്ടിക്കാട്ട്, അപ്പച്ചൻ ചിറ്റടി, ദിലീപ് കൊണ്ടുപറമ്പിൽ, ബെന്നി കാരിവേലി, വിനോദ് സുമഗലി എന്നിവർ പ്രസംഗിച്ചു.