കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാലിന്യം കുമി ഞ്ഞ് കൂടിയിരിക്കുന്നത് ആര് നീക്കം ചെയ്യുമെന്ന തര്‍ക്കത്തില്‍. മാലിന്യം നീക്കം ചെയ്താല്‍ എവിടെ നിക്ഷേപിക്കുമെന്ന ആശങ്കയിലാണ് പഞ്ചായത്ത്. ഇതേ അവസ്ഥ യിലാണ് മിനി സിവില്‍ സ്റ്റേഷന്‍ അധികൃതരും. താലൂക്ക് തഹസില്‍ദാര്‍ക്കാണ് മിനി സിവില്‍ സ്റ്റേഷന്റെ ചുമതല. ഇക്കാരണത്താല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള മാലിന്യങ്ങള്‍ ഇവര്‍ തന്നെ നീക്കം ചെയ്യണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്.കാഞ്ഞിരപ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ വ്യാപാരികള്‍ ത ന്നെ നിര്‍മാജനം ചെയ്യണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. മുന്പ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ ഹാള്‍ പരിസരത്താണ് നിക്ഷേപിച്ചിരുന്നത്.  എന്നാല്‍, സ്വകാര്യ വ്യക്തി മനുഷാവകാശ കമ്മീഷനെ സമീപി ക്കുകയും ടൗണ്‍ ഹാളിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യുന്നത് നിര്‍ത്തിവച്ചത്.

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ദിനംപ്രതി മാലിന്യം കുമിഞ്ഞു കൂടുകയാണ്

മാലിന്യം ചീഞ്ഞാഴുകി വന്‍ ദുര്‍ഗന്ധമാണ് വമിക്കുന്നത്.  മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിന് തെരുവു നായ്ക്കള്‍ എത്തുന്നത് മിനി സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഭീഷണിയാകുന്നുണ്ട്. രാവും പകലും തെരുനായ്ക്കളുടെ ശല്യം മിനി സിവില്‍ സ്റ്റേഷന്‍ പരിസത്ത് ഉണ്ടാകുന്നത് ഇവിടുത്തെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. മിനി സവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.