സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവം തുടര്‍ച്ചയായി ഓവറോള്‍ ചാന്പ്യന്‍ഷിപ്പു നേടിയ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ 

കാളകെട്ടി: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് നേടി. എട്ട് ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മത്സരിച്ചത്.

സമൂഹഗാനത്തിന് ഒന്നാംസ്ഥാനവും എ ഗ്രേഡും ദേശഭക്തിഗാനം, മോണോ ആക്ട്, ലളിതഗാനം, പദ്യപാരാണം എന്നിവയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നാടോടി നൃത്തത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും ഉപകരണ സംഗീതം, കഥാകദനം എന്നിവയി ല്‍ എ ഗ്രേഡും നേടിയാണ് സ്‌കൂള്‍ ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്.