കാഞ്ഞിരപ്പള്ളി : സമൂഹത്തില്‍ പരസഹായത്താല്‍ കഴിയുന്ന അംഗപരിമിതര്‍ക്ക് ത്രിത ല പഞ്ചായത്തുകള്‍ കൂടുതല്‍ സഹായമെത്തിക്കുവാന്‍ തയ്യാറാകണമെന്ന് ജില്ലാപഞ്ചാ യത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 201718 വാര്‍ഷിക പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്രവും, കിടപ്പുരോഗികള്‍ക്കുള്ള വീല്‍ചെയറുകളുടെയും വിതരണ ഉദ്ഘാടനം നിര്‍ വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ നടത്തിയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി മുച്ചക്ര വും, വീല്‍ചെയറുകളും വിതരണം ചെയ്തത്.16 ലക്ഷം രൂപയുടെ പദ്ധതിയില്‍ 13 മുച്ചക്രങ്ങളും, 32 വീല്‍ചെയറുകളുമാണ് ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, എരുമേലി, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകളില്‍പ്പെട്ടവരാണ് ഈ ആനുകൂല്യം ഏറ്റുവാങ്ങിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.റ്റി. അയൂബ്ഖാന്‍, സോഫി ജോസഫ്, പ്രകാശ് പള്ളിക്കൂടം, അജിതാരതീഷ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. പ്രസൂണ്‍ മാത്യു, ഡോ. തസ്‌നി ബാനു, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷാജി ജേക്കബ്, ക്ലര്‍ക്ക് കെ.ആര്‍. ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.