കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ ത്ഥിനിയായ ജസ്‌ന മരിയ ജെയിംസ് അപ്രത്യക്ഷമായിട്ട് നാല് ആഴ്ച്ചകള്‍ പിന്നിടുകയാ ണ്. ഇതു വരെ ജസ്‌നയെക്കുറിച്ച് ഒരു സൂചനയും ലഭ്യമാക്കാന്‍ പോലീസിന് കഴിഞ്ഞി ട്ടില്ല. ജസ്‌നയുടെ കുടുംബാംഗങ്ങളും, സഹപാഠികളും, അധ്യാപകരും, നാട്ടുകാരും ഇക്കാര്യത്തില്‍ വളരെ മനോവിഷമത്തിലാണ്. ജസ്‌നയുടെ തിരോധാനം വാര്‍ത്തയായ ഉടന്‍ തന്നെ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. പക്ഷേ പ്രത്യേക അന്വേഷ ണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് പോലും ഇതുവരെ അഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടില്ല എന്നത് വിഷയത്തിലുള്ള സര്‍ക്കാരിന്റെ അലംഭാവം സൂചിപ്പിക്കു ന്നതാണ്.

അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് 22 ന് ജെസ്‌നയെ കാണാതായിട്ടും പോലീസ് കോളേജിലെത്തി സഹപാഠികളെ യും, കോളേജ് അധികൃതരെയും കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കുന്നത് ഏപ്രില്‍ മൂന്നി നാണ്. ജെസ്‌ന ഈ അധ്യയന വര്‍ഷം കുറച്ചു മാസ്സങ്ങളില്‍ കോളേജ് ഹോസ്റ്റലില്‍ താമ സിച്ചിരുന്ന വിവരം അറിഞ്ഞിട്ടു കൂടിയും ഹോസ്റ്റലില്‍ എത്തുവാനോ ഒപ്പം താമസിച്ചി രുന്നവരോടും, ഹോസ്റ്റല്‍ അധികൃതരോടും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായി ട്ടില്ല. കൂടാതെ ജസ്‌ന അപ്രത്യക്ഷയാകുന്നതിന് അഞ്ച് ദിവസം മുന്‍പ് ജസ്‌നയോട് സാമ്യ മുള്ള ഒരു പെണ്‍കുട്ടിയുടെ കവിളില്‍ ഒരു ചെറുപ്പക്കാരന്‍ അടിക്കുന്നത് കണ്ടു എന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു കടയുടമ വിവരം നല്‍കിയിരുന്ന കാര്യം അന്വേഷണ സംഘ ത്തെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ വിളിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

ജസ്‌ന അപ്രത്യക്ഷയായ വിവരം അറിഞ്ഞ ഉടന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ആന്റോ ആന്റണി എം.പിയും അടക്കമു ള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും, അന്വേഷണ പുരോഗതി നിരന്തരം വിലയിരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സ് ഇതുവരെ പരസ്യമാ യി പ്രതികരിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

പോലീസിനെതിരെ ആരോപണം ഉന്നയിച്ച് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ ഗ്രസ്സ് പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പക്ഷേ ഇപ്പോള്‍ ക്ഷമയുടെ സര്‍വ്വ പരിധികളും കടന്നി രിക്കുകയാണ്. ആയതിനാല്‍ പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷ ണം തൃപ്തികരമല്ലാത്തതിനാല്‍ കേസ്സ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി ആവശ്യപ്പെടുന്നു. പ്രൊഫ. റോണി കെ.ബേബി, അഡ്വ. പി. എ ഷെമീര്‍ (ജനറല്‍ സെക്രട്ടറിമാര്‍, കോട്ടയം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ) കെ.എന്‍ നൈസാം, വസന്ത് തെങ്ങുംപള്ളി (കെ.എസ്.യു ജില്ലാ സെക്രട്ടറിമാര്‍)എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.