കാർഷിക മേഖലക്കും മൃഗസംരക്ഷണ മേഖലക്കും ഊന്നൽ നൽകി മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ മിച്ച ബജറ്റുമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് ബജറ്റ്. ഉല്പാദന മേഖലയി ൽ കാർഷിക മേഖലക്കും മൃഗസംരക്ഷണ മേഖലക്കും ഊന്നൽ നൽകി കൊണ്ട് ചിറക്കടവ് പഞ്ചായത്തിന്റെ ബജറ്റ്.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 35,74,22862 രൂപ വരവും 35,40,93720 രൂപ ചെലവും 33,29,142 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി എൻ ഗിരീഷ് കുമാർ അവതരിപ്പിച്ചു.ഉല്പാദന കാർഷിക മൃഗ സംരക്ഷണ മേഖലക്കായ് 21,45,7720 രൂപയും ,ലൈഫ് പദ്ധതി ക്കായ് 4 കോടി 50 ലക്ഷം രൂപയും ,ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ 2 കോടി രൂപയും വകയിരുത്തി .ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കാൻ 5 കോടിയും ,പൊതു സ്മശാന നിർമ്മാണത്തിന് ഒരു കോടി രൂപയും ,രാജേന്ദ്ര മൈതാനത്ത് സ്വതന്ത്ര സമര സ്മാരകം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയും ,പടനിലം പി.എച്ച്.സി ,ചെന്നാക്കുന്ന് എഫ്.ഡബ്ല്യൂ.സി എന്നിവയുടെ നിർമ്മാ ണത്തിന് 50 ലക്ഷം രൂപയും ,റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിന് 3 കോടി 47 ലക്ഷം രൂപയും.

വാഴൂർ വലിയ തോട്ടിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് 1 കോടി 10 ലക്ഷം രൂപയും 14-ാം വാർഡ് ജല സേചന പദ്ധതിക്കായ് 20 ലക്ഷവും ,മറ്റ് വാർഡുകളിലെ കുടിവെള്ള  പദ്ധതി പൂർത്തീകരണത്തിന് 45 ലക്ഷവും ,പഞ്ചായത്തിൽ ലിഫ്റ്റ് നിർമ്മാണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി ,പട്ടിക വർഗ്ഗ ക്ഷേമത്തിനായ് 57,71 ,000 രൂപയും മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായ് ഒരു കോടി രൂപയും ,ഗവ.എൽ.പി സ്കൂളുകൾ ഹൈടെക് ആക്കുന്നതിനായ്  32 ലക്ഷവും ,യുവജന കായികപരിശീലനത്തിന് 3 ലക്ഷം ,സ്ത്രികളുടെയും കുട്ടികളുടെയും ഉന്നമനത്തിന് 50 ലക്ഷം , ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 14 ലക്ഷവും, അംഗൻ വാടി നിർമ്മാണത്തിന് 72 ലക്ഷവും ,വയോജനക്ഷേമത്തിനായ് 10 ലക്ഷം രൂപയും  വകയിരുത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാശ്രീധർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രജിത്ത് പി ,കെ ജി കണ്ണൻ , ഗിരീഷ് എസ് നായർ ,ഷാജി പാമ്പൂരി ,പി മോഹൻ റാം ,ത്രേസ്യാമ്മ നെല്ലെപറമ്പിൽ എന്നിവർ സംസാരിച്ചു.