കാഞ്ഞിരപ്പള്ളി: കെ.പി.സി.സി പ്രസിഡന്റ്.എം.എം.ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ മുന്നൊരുക്കമായി രാഷ്ട്രീയ ഫാസിസത്തിനെതിരെ വാളല്ല എന്‍ സമരായുധം ആശയമാണായുധം എന്ന മുദ്രാവാക്യമുയര്‍ത്തി സാംസ്‌കാര സാഹിതി സംസ്ഥാന ചെയ ര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കലാജാഥ (19-4) വ്യാഴാഴ്ച രാവിലെ 10 ന് കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചേരുന്നതാണ്.

ജില്ലാ ജനറല്‍ കണ്‍വീനര്‍ എം.കെ ഷെമീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡി.സി.സി പ്രസിഡന്റെ ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെ.പി.സി. സി. സെക്രട്ടറി പി.എ സലീം, സാംസ്‌കാര സാഹിതി സംസ്ഥാന  ജനറല്‍ കണ്‍വീനര്‍ എന്‍. വി പ്രദീപ് കുമാര്‍, സംസ്ഥാന സെക്രട്ടറി വൈക്കം ഷിബു, ജില്ലാ ചെയര്‍മാന്‍ ജസ്റ്റിന്‍ ബ്രൂസ് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എ ഷമീര്‍, റോണി കെ.ബേബി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ ബാബു ജോസഫ് എന്നിവര്‍ സംസാരിക്കും.