കോവിഡ് പോലെയുളള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കുവാനുളള മുന്‍ കരുതലിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കു വാന്‍ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് ജില്ലാ പ ഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജെസി ഷാജന്‍ അഭിപ്രാ യപ്പെട്ടു.ഭക്ഷ്യസുരക്ഷയ്ക്കായ് സുരക്ഷിത ഭക്ഷണം,ഗ്രാമീണ മേഖലയില്‍ ഗ്രാമവ ണ്ടി, ലഹരിക്കെതിരെ കലാ-കായിക കേന്ദ്രങ്ങള്‍ മുഖേന കലാ കായിക മേളകള്‍, കാ ര്‍ഷിക ക്ഷീര സംഗമങ്ങള്‍,മൊബൈല്‍ ജനകീയ ഹോട്ടലുകള്‍,സീഡ് ബാങ്കുകള്‍, ഒരു വീട്ടില്‍ ഒരു സംരംഭം തുടങ്ങിയ ബ്യഹത്തായ പദ്ധതികള്‍ക്ക് രൂപം നല്‍കി ബ്ലോക്ക് ഗ്രാമസഭ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാക്ഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം  പി.ആര്‍.അനുപമ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സജിമോന്‍ പി .എസ്, ഡയസ് കോക്കാട്ട്, തങ്കമ്മ ജോര്‍ജുകുട്ടി, സന്ധ്യ വിനോദ്,റോസമ്മ പുളിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമതി ചെയര്‍മാന്‍മാരായ റ്റി.എസ്.ക്യഷ്ണകുമാര്‍,വിമല ജോസഫ്,അഞ്ജലി ജേക്കബ്,ഷക്കീലാ നസീര്‍,കെ.എസ്.എമേഴ്സണ്‍,ജോഷി മംഗലം, റ്റി.ജെ.മോഹനന്‍,രത്നമ്മ രവീന്ദ്രന്‍, ജയശ്രീ ഗോപിദാസ്,ജൂബി അഷറഫ്,മാഗി ജോ സഫ്,ബിഡിഒ ഫൈസല്‍.എസ്,ജോയിന്‍റ് ബിഡിഒ സിയാദ് റ്റി.ഇ,ജീയോ സുബി തുട ങ്ങിയര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കി.തുടര്‍ന്ന് ഏഴ് പഞ്ചാത്തുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടത്തേണ്ട പദ്ധതികള്‍ക്ക് രൂപരേ ഖ തയ്യാറാക്കി.