കാഞ്ഞിരപ്പള്ളി: മൂന്ന് ദിവസമായി നടന്ന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2019 സമാപിച്ചു. കുന്നും ഭാഗം ഗവ: സ്കൂളിൽ നടന്ന സമാപന സമ്മേളനം വൈസ് പ്രസി ഡന്റ് അഡ്വ: പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി ചെയർമാൻമാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, വി.റ്റി അയൂബ് ഖാൻ ,അംഗങ്ങളായ അന്നമ്മ ജോസഫ്, ജോളിമടുക്കക്കുഴി, പ്രകാശ് പള്ളി ക്കുടം, അജിത രതീഷ്, പി.കെ.അബ്ദുൾ കരീം, മറിയാമ്മ ജോസഫ്, പി.ജി.വസന്തകുമാ രി, ആശാ ജോയി ജെയിംസ്.പി.സൈമൺ,ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.രാജേ ഷ് എന്നിവർ പ്രസംഗിച്ചു.