വെളളാവൂർ: മകളുടെ വിവാഹ ചിലവിനായി കരുതിയ തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി മാതൃകയായി ദമ്പതികൾ.വെള്ളാവൂർ കളരിയ്ക്കൽ അ നിൽ കുമാറും ഭാര്യ ശുശീല ദേവിയുമാണ് മകളുടെ വിവാഹ ചിലവിനായി കരുതിയ തുക വെള്ളാവൂർ പഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്. മ കൾ അമ്മുവിൻ്റെ വിവാഹം കോവിഡ് മാനദണ്ഡപ്രകാരം നടത്തിയപ്പോൾ ചിലവ് പ്ര തീക്ഷിച്ചതിലും കുറവായി.ഈ തുക പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റി വെ യ്ക്കുകയായിരുന്നു.
റിട്ടയർഡ് തപാൽ വകുപ്പ് ജീവനക്കാരനായ അനിൽകുമാറും ഭാര്യ ശുശീല ദേവിയും 50000 രൂപയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്.കങ്ങഴ ദേവസ്വം ബോർഡ് സ്കൂൾ റിട്ടയർഡ് അധ്യാപികയാണ് ശുശീല ദേവി. മകൻ അരവിന്ദ് ഡിവൈ എഫ്ഐ വെള്ളാവൂർ മേഖലാ പ്രസിഡൻ്റാണ്. സിപിഐ എം വാഴൂർ ഏരിയാ കമ്മിറ്റി യംഗം സുരേഷ് കളരിയ്ക്കലിൻ്റെ സഹോദരനാണ് അനിൽകുമാർ.
കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജ് 50000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് റ്റി എസ് ശ്രീജിത്, വൈസ് പ്രസിഡൻ്റ് ടി കെ ഷിനിമോൾ, സെ ക്രട്ടറി സിബി ജോസ്, വാർഡ് മെമ്പർ ജലജ മോഹൻ, സുരേഷ് കളരിയ്ക്കൽ, അരവി ന്ദ് കളരിയ്ക്കൽ എന്നിവർ പങ്കെടുത്തു.