കാഞ്ഞിരപ്പള്ളി: ഗവർമെൻറ്റ് നിയമനിർമ്മാണം നടത്തി തോട്ടം – പുരയിടം ഭുമിപ്രശ്നം ശ്വാശ്വതമായി പരിഹരിക്കണമെന്നു് കേരള കർഷകസംഘം സംഘടിപ്പിച്ച കർഷക കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പാറത്തോട് മലനാട് ഡവലപ്പ്മെൻറ്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന കൺ വെൻഷനിൽ ജില്ലാ പഞ്ചായത്ത് അംഗവും സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയുമായ കെ രാജേഷ് പ്രമേയം അവതരിപ്പിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞി രപ്പള്ളി – മീനച്ചിൽ താലൂക്കുകളിലെ 14 വില്ലേജുകളിലായി നാൽപതിനായിരത്തോളം കർഷകരെ തോട്ടം – പുരയിടം പ്രശ്നം ബാധിക്കും. തോട്ടം – പുരയിടം പ്രശ്നം അതീവ ഗുരുതരനിലയിൽ കൃഷിക്കാരെ ബാധിച്ചു തുടങ്ങി.ആസിയാൻ കരാറടക്കമുള്ള കരാറു കൾ കാരണം റബ്ബറിന്റെയും മറ്റ് കാർഷികോല്പന്നങ്ങളുടേയും വിലയിടിവ് കൃഷി ക്കാരുടെ നടുവൊടിച്ചിരിക്കുന്ന അവസരത്തിലാണ് ഈ പ്രശ്നം ഉയർന്നു വന്നിട്ടുള്ളത്.
തങ്ങൾ ആധാരം ചെയ്ത് കരമടച്ച് കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ വീട് പണിയുന്ന തിനോ പുതുക്കി പണിയുന്നതിനോ കന്നുകാലി കൂടോ കടമുറിയോ പണിയുവാനോ കാർഷിക വിളകൾ കൃഷി ചെയ്യുന്നതിനോ കഴിയാത്ത സ്ഥിതിയാണ്. നികുതി രജിസ്റ്ററിൽ തോട്ട മായി രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് ബാങ്കുകാർ ലോൺ പോലും നിഷേധി ച്ചിരിക്കുകയാണ്. റീസർവ്വേ അപാകത പരിഹരിക്കുവാൻ മാണി സി കാപ്പൻ എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതോടെ റവന്യുമന്ത്രി അദാലത്ത് സംഘടിപ്പിക്കു മെന്ന് മറുപടി നൽകുകയും റവന്യു അധികൃതർ അദാലത്ത് ആരംഭിക്കുകയും ചെയ്തു. ബി ടി ആറിൽ തിരുത്തൽ വരുത്താൻ സർക്കാർ നിയമനിർമ്മാണം നടത്തിയാൽ മാത്രമേ സാധിക്കൂ.
ആദിവാസി  സംരക്ഷണ നിയമം ,ഹൽമെൻ സെറ്റിൽമെൻറ്റിലെ പട്ടയ പ്രശ്നം, 1975 നു മുമ്പ് വനഭുമി കൈവശം വെച്ചിരിക്കുന്നവരുടെ പ്രശ്നം എന്നിവ നാട്ടിൽ പതിനായിര ങ്ങളെ ബാധിച്ചിരിക്കുന്ന അവസരത്തിലാണ് ഇപ്പോൾ തോട്ടം – പുരയിടം പ്രശ്നം ഉയർ ന്നു വന്നിട്ടുള്ളത്. ജനങ്ങളാകെ ആശങ്കയിലാണു്.ഗവർമെന്റ് അടിയന്തിരമായി ഇടപെട്ട് നിയമനിർമ്മാണം നടപ്പാക്കി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തോട്ടം – പുരയിടം ഭുമിപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാറത്തോട്ടിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉൽഘാടനം ചെയ്തു.കേരള കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ അധ്യക്ഷനായി. ഇൻഫാം സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ ആ മുഖപ്രസംഗം നടത്തി.പി.ഷാനവാസ്,പ്രഫ: എം.ടി ജോസഫ്, പ്രഫ: ആർ നരേന്ദ്രനാഥ്, പി എൻ പ്രഭാകരൻ, എസ് ഷാജി, സജിൻ വി വട്ടപ്പള്ളി ,കെ.ജെ തോമസ് കട്ടക്കൽ, ജോജി വാളിപ്ലാക്കൽ, ടോമിച്ചൻ സ്ക്കറിയാ ഐക്കര , അഡ്വ.എൻ ജെ കുര്യാക്കോസ്, പി കെ ബാലൻ, അഡ്വ.പി ജെ ഡോമിനിക്ക് എന്നിവർ സംസാരിച്ചു.