കെഎസ്ഇബിയുടെ അശാസ്ത്രീയമായ ബില്ലിംഗ് സമ്പ്രദായത്തിനെതിരെ, ലോക് ഡൗണ് കാലത്തെ അടച്ചിട്ട സമയത്തുള്ള വൈദ്യുതി ചാര്‍ജ് ഇളവു ചെയ്യണമെന്നും ഫിക്‌സഡ് ഡിപ്പോസിറ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെ ട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ധര്‍ണ്ണയുടെ ഭാഗമായി കെഎസ്ഇബി കാ ഞ്ഞിരപ്പള്ളി ഓഫീസിനു മുന്നില്‍ കാഞ്ഞിരപ്പള്ളി യൂണിറ്റ് നടത്തിയ ധര്‍ണ്ണ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍ ഉല്‍ഘാ ടനം ചെയ്യുന്നു.

യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചന്‍ കുട്ടന്‍ ചിറയില്‍ ജനറല്‍ സെക്രട്ടറി ബിജു പത്യാല വൈസ് പ്രസിഡണ്ട് മനോജ് അമ്പാട്ട് സെക്രട്ടറിമാരായ നജീബ് ഇ സ്മയില്‍, ആന്റണി ഐസക്, ജോജിഗ്ലോബല്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെ ടുത്തു സംസാരിച്ചു.