കാഞ്ഞിരപ്പളളിയിൽ ശബരി മല തീർത്ഥാടക വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവ ധി പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്നുമുള്ള തീർത്ഥാടകരും പോണ്ടിച്ചേരിയിൽ നിന്നു മുള്ള തീർത്ഥാടക വാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടനം കഴി ഞ്ഞ് മടങ്ങി വന്ന പോണ്ടിച്ചേരി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞിരപ്പള്ളി ഫയർ      ഫോഴ്സ് സ്റ്റേഷനു സമീപമുള്ള വളവിൽ വെച്ച് തമിഴ്നാട്ട് സ്വദേശികൾ സഞ്ചരിച്ച ബസുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ 25തീർത്ഥാടകർക്ക് പരിക്കേറ്റു. പോ     ണ്ടിച്ചേരി ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണം. ഫയർഫോഴ്സും നാട്ടുക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈകിട്ട് 4.50 ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ എല്ലാവരെയും കോട്ടയം മെ ഡിക്കൽ കോളേശുപത്രിയിൽ പ്രവേശിപ്പിച്ചു.  തമിഴ്നാട് കാഞ്ചീപുരം സ്വദേശികളും, തമിഴ്നാട് തിരുവിനാമല ആറണി സ്വദേശികളും സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കുട്ടിയിടിച്ചത്. കാഞ്ചീപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് തീർത്ഥാടനം കഴിഞ്ഞ് തിരികെ വരികയായിരുന്നു.
തുങ്കൂര്‍ സ്വദേശികളായ മാണിക്യം (35), ദ്വരൈരാജ് (34) കുളയാര്‍കോവില്‍ ഗണേഷ് (29), ദേവദാസ് (29), തിരുവണ്ണാമല സേതുപ്പെട്ടി സ്വദേശി ഭൂപതി (34), ഗംഗാധരന്‍ (46), ആദിമൂലം (64), ജയ്‌സണ്‍ (42), കാഞ്ചിപുരം ആരണി രവി (51), തിരുണ്ണാമല തുങ്കൂര്‍ സ്വദേശികളായ അരുള്‍ (40), കൊച്ചയ്യപ്പന്‍ (30), കൃഷ്ണമൂര്‍ത്തി (54), തിരുഞ്ഞാണം (51) എന്നിവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.