പൊന്‍കുന്നം ചിറക്കടവില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം.ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ചിറക്കടവ് പഞ്ചായത്തില്‍ ഹര്‍ത്താല്‍.ആര്‍ എസ് എസ് പ്രവര്‍ത്തകരായ രമേശ് , അഖില്‍, പാറയില്‍ സതീശന്‍ എന്നിവര്‍ ക്കാണ് വെട്ടേറ്റത്. രമേശിന്റെ കാലിലും, അതുലിന്റെകൈയ്ക്കും ആണ് വെട്ടേറ്റത്.അതുലിനെ പൊന്‍കുന്നത്തെയും രമേശിനെ കോട്ടയത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് താലൂക്ക് താലൂക്ക് ശിക്ഷണ്‍ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേശ്(32)ന് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് സിപിഎം ചെറുവ ള്ളി ലോക്കല്‍ കമ്മറ്റിയംഗവും സിഐടിയു ഏരിയാ കമ്മിറ്റിയംഗവുമാ യ കൊട്ടാടിക്കുന്നേല്‍ മുകേഷ് മുരളിയെ പൊന്‍കുന്നം സിഐയും സംഘ വും കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭ വം.

വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.രമേശന്റെ രണ്ടു കാലുകള്‍ക്കും മാരകമായ മുറിവുണ്ട്.കോട്ടയം മാതാ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. രമേശിന് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരായ അഖില്‍, പാറയില്‍ സതീശന്‍ എന്നിവരെ പൊന്‍കുന്ന ത്ത് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനമില്ലാതെ ആര്‍ എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

്ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രശ്‌നമുണ്ടാക്കുകയായിരു ന്നുവെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. ഇതിനിടെ പോലീസ് സ്ഥല ത്തെത്തി അവരെ പറഞ്ഞു വിട്ടു. എന്നാല്‍ വീടിനു പിന്നിലൂടെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ കടന്ന് മുകേഷ്മുരളിയേയും ഭാര്യയേയും കുട്ടികളേയും ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം വാഴൂര്‍ ഏരിയാ സെക്രട്ടറി വി.ജി.ലാല്‍ പറഞ്ഞു. സ്വയരക്ഷക്കായി മുകേഷ്മുരളി ശ്രമിക്കുകയായി രുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മുകേഷ് മുരളിയുടെ ഭാര്യ രതിമോള്‍, മക്കളായ മീനാക്ഷി, കല്യാണി, സിദ്ധാര്‍ഥ് എന്നിവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ പ്രതിക്ഷേധിച്ച് ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ചിറക്കടവ് പഞ്ചായത്തില്‍ ഹര്‍ത്താലിന് ബി ജെ പി ആഹ്വാനം ചെയ്തു.സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും മേഖലയില്‍ രാഷ്ട്രിയ സംഘര്‍ഷം അരങ്ങേറിയിരുന്നു.

അന്ന് ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന് മര്‍ദനമേറ്റതിന് പിന്നാലെ സി പി എം ഏരിയ കമ്മറ്റിയംഗത്തിന്റെ വാഹനം തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. ഏറെ നാളായി സമാധാനം നിലനിന്ന മേഖല ഡി വൈ എഫ് ഐ, സി ഐ ടി യു പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതോടെയാണ് വീണ്ടും സംഘര്‍ഷ കേന്ദ്രമായി മാറിയത്.