കാഞ്ഞിരപ്പള്ളി:വെച്ചൂച്ചിറ പരുവയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ മകൻ തല്ലി ഒടിച്ചു.വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.പരുവ യിലെ വീട്ടിൽ തനിച്ചായിരുന്ന തൊണ്ണൂറ്റി മൂന്ന് കാരിയായ വൃദ്ധയെ സമീപവാസി യായ പരുവ മാടത്തിങ്കൽ ബിജു പി.റ്റി (45) പീഡിപ്പിക്കുവാൻ ശ്രമിച്ചത്.

വീടിന് സമീപത്തെ പറ മ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമമാണുണ്ടായത്.വ്യദ്ധയുടെ മകൻ ജോലി കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോ ഴാണ് പീഡനശ്രമം കാണുന്നത് .തുടർന്ന് ഇയാൾ യുവാവിന്റെ കൽ തല്ലി ഒടിക്കുക യായിരുന്നു.പ്രായാധി ക്യം മൂലം അവശയായ വ്യദ്ധക്ക് സംസാരിക്കുവാൻ പോലും ബുദ്ധിമുട്ടുള്ളയാളാണ് .

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വെച്ചുച്ചിറ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീഡനശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തു. പരിക്കേറ്റ പ്രതി ബിജുവിനെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.