ചിറക്കടവിൽ സിപിഎം-ബിജെപി സംഘർഷത്തിന് അയവില്ല. പോലീസ് വിവിധ സ്ഥലങ്ങളിൽ കാവൽ നിൽക്കുന്പോഴും അക്രമം തുടർക്കഥയാവുകയാണ്. കഴിഞ്ഞ രാത്രി സിപിഎം പ്രവർത്തകന്‍റെ ഓട്ടോറിക്ഷ ഒരുസംഘം കത്തിച്ചതാണ് പുതിയ സംഭവം.

രാ​ത്രി പന്ത്രണ്ടോടെ ക​ള​ന്പു​കാ​ട്ട് ക​വ​ല ഉ​ടും​ന്പി​യാം​കു​ഴി മ​നോ​ജി​ന്‍റെ ഓട്ടോറി ക്ഷയാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. പൊ​ൻ​കുന്നം സ്റ്റാൻഡിൽ ഓട്ടോ ഓടി ക്കുന്ന മനോജ് ഓട്ടം ക​ഴി​ഞ്ഞ് അ​ടു​ത്തു​ള്ള വീ​ട്ടുമുറ്റ​ത്ത് വാഹനം നിർത്തിയിട്ടിരിക്കു കയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം നടക്കുകയും ചെയ്തതിന്‍റെ പിന്നാലെയാണ് ഓട്ടോ കത്തിച്ചത്.