ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം എം പ്രമോദ് നഗറിൽ (കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം) നടന്നു. സിഐ ടിയു ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ സമ്മേളനം ഉൽഘാടനം ചെയ്തു. അഡ്വ. റെജി സഖറിയാ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി എൻ സോജൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന സെക്രട്ടറി എം വിജയകുമാർ ഉൽഘാടനം ചെയ്തു.
റ്റി.കെ ജിജോമോൻ രക്തസാക്ഷി പ്രമേയവും സുധീഷ് റ്റി ഈനാശ് അനുശോചന പ്ര മേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.ആർ സാബു പ്രവർത്തന റിപ്പോർട്ട് അവ തരിപ്പിച്ചു. ജില്ലാ ട്രഷറർ കെ ആർ ഗീത കണക്ക് അവതരിപ്പിച്ചു. കെ.എൻ ജ്യോതില ക്ഷ്മി, പി അർ അജയകുമാർ, രാജേഷ് കെ നാരായണൻ ,ബീനാ ജോൺ, മനു.ജി പണി ക്കർ എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന പി.ആർ സാബുവി നെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മോഹനൻ ആദരിച്ചു.
പുതിയ ഭാരവാഹികളായി സാബു റ്റി കോശി  കോട്ടയം ( പ്രസിഡന്റ്) , പി.എൻ. സോജൻ കാഞ്ഞിരപ്പളളി (സെക്രട്ടറി) ,എം.എസ്. മനോജ്  ഏറ്റുമാനൂർ (ഖജാൻജി) എന്നിവരടങ്ങിയ 19 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.