ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നാലായിരം വിഷുക്കിറ്റുക ള്‍ നല്‍കി സേവാഭാരതി, ബിജെപി പ്രവര്‍ത്തകര്‍. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭ വിക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങളിലേക്കാണ് പതിനൊന്നിനം പച്ചക്കറികളുമാ യി വിഷുക്കിറ്റുകള്‍ എത്തിച്ചത്. കിറ്റിനൊപ്പം ആശംസാ സന്ദേശവും കൈമാറി.
സജ്ജമാണ് ചിറക്കടവ് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു കൊണ്ടാണ് വിഷുക്കിറ്റുകള്‍ വിതരണം ചെയ്തത്. പ്രതികൂല സാഹചര്യത്തിലും ഉള്ളത് പങ്കുവച്ച് വിഷുവിന്റെ നന്മകള്‍ നിറയ്ക്കുകയാണ് സജ്ജമാണ് ചിറക്കടവ് പദ്ധതിയി ലൂടെ ബിജെപി, സേവാഭാരതി പ്രവര്‍ത്തകര്‍.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാ ദേവി പഞ്ചായത്തംഗം സോമാ അനീഷിന് കിറ്റുകള്‍ കൈമാറി വിതര ണോദ്ഘാടനം നിര്‍വ്വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. കണ്ണന്‍, സേവാഭാരതി താലൂക്ക് സെക്രട്ടറി കെ.ബി. മനോജ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, സജ്ജമാണ് ചിറക്കടവ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാ രായ രാജേഷ് കര്‍ത്ത, അരുണ്‍ എം.ഒ., പി.ആര്‍. ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.