ബാലസംഘം പൊൻകുന്നം മേഖലാ സമ്മേളനം നടന്നു. പൊൻകുന്നം വ്യാപാര ഭവനി ൽ നടന്ന സമ്മേളനം ബാലസംഘം വാഴൂർ ഏരിയ കോർഡിനേറ്റർ ശ്രീജിത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അമൃത അനിൽ അധ്യക്ഷയായി.
മേഖലാ സെ ക്രട്ടറി അക്ഷയ് വിജയകുമാർ റിപ്പോർട്ടും ഏരിയാ കമ്മിറ്റിയംഗം സമീര വിജയൻ സം ഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കെ എസ് അമലു,കൃഷ്ണനന്ദ, അലീന, ദേവനന്ദ, അഭിനവ്,സയന സാം, ആതിര പി ബാബു, കെ ടി സുരേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അമൃത അനിൽ (പ്രസിഡന്റ്), ഗൗതം ശങ്കർ, നയന ബാബുനാഥൻ (വൈസ് പ്രസിഡന്റ്), നവനീത് വിനോദ് (സെക്രട്ടറി), ആതിര ഉണ്ണി, അർച്ചന കെ സു രേഷ് (ജോയിന്റ് സെക്രട്ടറി), ആതിര പി ബാബു ( കൺവീനർ), സുജേഷ് ശ്രീനിവാ സ്, എം പി രാഗേഷ് (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.