ലോക് ഡൗൺ മൂലം ദുരിതത്തിലായ  ഒരു ഗ്രാമത്തിലെ എല്ലാ വീടുകളിലും ഭക്ഷ്യ ധാന്യ കിറ്റുകൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ “എല്ലാ വീട്ടിലും കിറ്റ് “എന്ന ദൗത്യമേറ്റടുത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.പി.എ.ഷെമീർ. ആദ്യഘട്ടമെന്ന നിലയി ൽ ഗ്രാമ പഞ്ചായത്ത്  പതിനൊന്നാം വാർഡിൽപ്പെട്ട പൂതക്കുഴി ,വട്ടകപ്പാറ, വളവനാ പാറ, ഒഴത്തിപ്പറമ്പ്, സർവ്വീസ് സ്‌റ്റേഷൻ, പുളിമൂട്ടിൽ, മാളിയേക്കൽ, ബംഗ്ലാവ്പറമ്പി ൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന അർഹരായ 300 കുടുംബങ്ങളിലാണ് നിലവിൽ കിറ്റുകൾ എത്തിച്ച് നൽകിയത്.

ആകെ 488 വീടുകളാണ് വാർഡിലുള്ളത്. ഇതിൽ 160 വീടുകളിൽ കിറ്റ് ആവശ്യമില്ലാത്ത വരാണ്. കോവിഡ് 19 മൂലം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രഖ്യപിച്ച നിയന്ത്രണങ്ങ ളും ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയും മൂലം പ്രദേശത്തെ  ഓട്ടോ ,ടാക്സി ഡ്രൈവർമാർ,ചുമട്ട് തൊഴിലാളികൾ, ദിവസ കൂലിക്കാർ,നടപ്പ് വ്യാപാരികൾ, ഇടത്തര ക്കാർ, അന്യസംസ്ഥാന തൊഴിലാളികൾ അടക്കം എല്ലാവരും ബുദ്ധിമുട്ടിലായിരുന്നു. ഇ വരുടെ വീടുകളിൽ അരി, പഞ്ചസാര, അരിപ്പൊടി, തേയില, ആട്ട തുടങ്ങിയ ഭക്ഷ്യധാന്യ ങ്ങൾ അടങ്ങിയ കിറ്റാണ് ആശ്വാസമായി എത്തിച്ച് നൽകിയത്.

കോവിഡ് നിയന്ത്രണങ്ങൾ നീട്ടി സർക്കാർ ഉത്തരുണ്ടായാൽ രണ്ടാം ഘട്ടമെന്ന നിലയിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച് സമീപ വാർഡുകളിലെ അർഹരെ കണ്ടെത്തി നൽകുമെന്നും  ഡി.സി.സി.ജനറൽ സെക്രട്ടറി കൂടിയായ പി.എ.ഷെമീർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജി ല്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, ഗ്രാമ പഞ്ചായത്തംഗം നുബിൻ  അൻഫൽ, കോ ൺഗ്രസ്‌ ബ്ളോക്ക് വൈസ് പ്രസിഡന്റ് ഒ. എം.ഷാജി, ജനറൽ സെക്രട്ടറി രൻജു തോമസ്, ഷാജി ആനിത്തോട്ടം, യൂത്ത് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി കെ.എസ്.ഷിനാസ് ഭാരവാഹികളായ അഫ്സൽ കളരിക്കൽ, അബീസ്.ടി.ഇസ്മായിൽ, ഹഫീസ് തേനംമ്മാ ക്കൽ, ഫൈസൽ എം.കാസിം എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നത്.