ചിറക്കടവ് പഞ്ചായത്തിന്റെ ഓട്ടം പോയ പിക് വാനിന്റെ ഡ്രൈവര്‍ക്ക് കിട്ടിയ പണി ചെറുതല്ല. ചെറിയ ഓട്ടത്തിന്റെ കൂലി ലഭിക്കാന്‍ തന്റെ ഒരു ദിവസത്തെ പണി കളഞ്ഞ് പൈസാ മുടക്കി ജില്ലാ പഞ്ചായത്തിലെത്തി വാങ്ങേണ്ട സ്ഥിതിയിലായിരിക്കുകയാണ്. ചിറക്കടവ് പഞ്ചായത്തിന്റെ വക, ചെക്കുഡാമില്‍ സ്ഥാപിക്കുവാനുള്ള ഫലകവും കയ റ്റി,ചിറക്കടവില്‍ നിന്നും ചാമംപതാല്‍ തള്ളക്കയം വരെ ഓട്ടംപോയ മധുസൂദനന്‍ നായ ര്‍ എന്ന മധുവാണ് പഞ്ചായത്തിന്റെ ഓട്ടം പോയി പുലിവാല് പിടിച്ചത്.
തള്ളക്കയത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ചെക്കുഡാമില്‍ സ്ഥാപിക്കുവാനുള്ള ഫലകം കൊണ്ടുപോകുവാനാണ് ഒരു മാസം മുന്‍പ് ചിറക്കടവ് പഞ്ചയത്തിലെ ജീവനക്കാരന്‍ മധുവിന്റെ പിക്ക് അപ്പ് വാന്‍ ഓട്ടം വിളിച്ചത്. പറഞ്ഞതുപോലെ ഓട്ടം പോയി തിരി കെയെത്തി കൂലി ചോദിച്ചപ്പോള്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും കിട്ടിയത് 500 രൂപ യുടെ ഒരു രസീത്. കമ്മറ്റി കൂടി പാസ്സാക്കിയാലെ പണം തരുവാന്‍ സാധിക്കൂ എന്നറി യിച്ചതോടെ മധു മാസത്തിനുള്ളില്‍ നാല് പ്രാവശ്യം ഓഫീസില്‍ പണത്തിനായി കയറിയി റങ്ങി.

‘ഉടന്‍ തരാം’ എന്ന സ്ഥിരം പല്ലവിയും കേട്ട് മടങ്ങി. ഒടുവില്‍ പണം എന്ന് തരും എന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി മധുവിനെ ഞെട്ടിച്ചു. തെള്ളകയതെ ചെക്കുഡാം നിര്‍മ്മി ച്ചത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണെന്നും, അതിനാല്‍ വണ്ടിക്കൂലി ലഭിക്കണമെങ്കില്‍ ചിറക്കടവ് ഗ്രാമപഞ്ചായത് നല്‍കിയ രസീതുമായി ജില്ലാ പഞ്ചായത്തിന്റെ കോട്ടയത്തെ ഓഫിസില്‍ ചെന്ന് അപേക്ഷിക്കണം എന്നുമാണ് അറിയിച്ചത്.അഞ്ഞൂറ് രൂപ കിട്ടണമെ ങ്കില്‍, തന്റെ ഒരു ദിവസത്തെ പണിയും കളഞ്ഞു, കോട്ടയത്ത് വരെ വണ്ടിക്കൂലിയും മുടക്കി പോയാല്‍, കിട്ടാനുള്ള പണത്തേക്കാള്‍ ഇരട്ടി ചിലവാകും.